കൊവിഡ് 19; ലോകത്ത് മരണം 7000 കടന്നു

കൊവിഡ് 19 മരണസംഖ്യ ഉയരുന്നു. രോഗം ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 7,174 ആയി. 1,82,723 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 79,883 പേർ രോഗത്തെ അതിജീവിച്ചു. ഇറ്റലിയിൽ മാത്രം 2158 പേരാണ് മരിച്ചത്. 28,000 ഓളം പേർ ചികിത്സയിലുണ്ട്.
അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റ് തിങ്കളാഴ്ച 1987ന് ശേഷമുള്ള എറ്റവും വലിയ നഷ്ടം നേരിട്ടു. യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും രാജ്യങ്ങൾ അതിർത്തികൾ അടയ്ക്കുകയാണ്. സ്പെയിനിൽ അനാവശ്യമായി വീടിന് പുറത്തിറങ്ങുന്നവർക്ക് കനത്ത പിഴ ചുമത്തും. ജർമനി അതിർത്തികൾ എല്ലാം അടച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ വീസ നിരോധനം ഇന്ന് നിലവിൽ വരും.
അതേസമയം, ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 125 ആയി ഉയർന്നു. ഇതിൽ 22 പേർ വിദേശികളാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. 39 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 24 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളമാണ് രണ്ടാം സ്ഥാനത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here