മദ്യവിൽപനശാലകൾ അടയ്ക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മദ്യവിൽപനശാലകൾ അടയ്ക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. ആളുകൾ കൂട്ടമായി മദ്യം വാങ്ങാനെത്തുന്ന സാഹചര്യം നിയന്ത്രിക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
കൊവിഡ് ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ മദ്യവിൽപനശാലകൾ അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവർ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ മദ്യവിൽപനശാലകൾ അടച്ചുപൂട്ടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും തിക്കിതിരക്കി മദ്യം വാങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്. സംസ്ഥാനത്തെ മദ്യവിൽപനശാലകൾ അടച്ചു പൂട്ടിയിടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനും പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here