Advertisement

ബഹ്റൈനിൽ 14 പേർക്കുകൂടി കൊവിഡ് 19

March 18, 2020
1 minute Read

ബഹ്റൈനിൽ 14 പേർക്കുകൂടി കൊ വിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 167 ആയി. കഴിഞ്ഞ ദിവസം രോഗം ഭേദമായതിനെത്തുടർന്ന് ഏഴുപേരെ ഡിസ്ചാർജ് ചെയ്തു. ബഹ്റൈനിൽ ഇതുവരെ 88 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ മൂന്ന് പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗ വ്യാപനം തടയുന്നതിെൻറ ഭാഗമായി 14 ദിവസത്തെ നീരിക്ഷണത്തിൽ പാർപ്പിച്ചിരുന്നവരിൽ 59 പേരെക്കൂടി ബുധനാഴ്ച വിട്ടയച്ചു. ഇതോടെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയവരുടെ എണ്ണം 206 ആയി. ബഹ്റൈനിലേക്കുള്ള വിമാന സർവീസുകൾ ചുരുക്കാനുള്ള തീരുമാനം ബുധനാഴ്ച പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു.

ഇതിന് പുറമേ ഒരുമാസത്തേക്ക് നടപ്പാക്കുന്ന 11 നിയന്ത്രണങ്ങൾ കൂടി മാർച്ച് 18 മുതൽ നിലവിൽ വന്നു. 20 പേരിൽ കൂടുതൽ പങ്കെടുക്കുന്ന പരിപാടികൾ വിലക്കിയിട്ടുണ്ട്. റസ്റ്റോറൻറുകളിൽ പാർസൽ, ഡെലിവറി എന്നിവ മാത്രമായിരിക്കും ഉണ്ടായിരിക്കുക. സിനിമാ ശാലകൾ, ഗാലറികൾ, സ്വകാര്യ സ്പോർട്സ് സെന്‍ററുകള്‍, സ്വകാര്യ കായിക പരിശീലന ഹാളുകൾ, സ്വകാര്യ നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതു, സ്വകാര്യ സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കിൻ്റർ ഗാർട്ടനുകളിലും അധ്യയനം ഉണ്ടാകില്ല. അധ്യാപക, അനധ്യാപക ജീവനക്കാർ ജോലിയിലുണ്ടാകും. ഫുഡ്, കാറ്ററിങ് സ്റ്റോറുകൾ തുറന്ന് ആദ്യ ഒരു മണിക്കൂറിൽ പരിഗണന പ്രായമായവർക്കും ഗർഭിണികൾക്കും മാത്രമാവും. അങ്ങേയറ്റം അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം തുടങ്ങിയുള്ള നിയന്ത്രണങ്ങൾ ഒരുമാസത്തേക്കാണ് നടപ്പിൽ വരുത്തുക. ആവശ്യമെങ്കിൽ നിയന്ത്രണങ്ങളുടെ കാലാവധി നീട്ടുമെന്നാണ് കോർഡിനേഷൻ കമ്മിറ്റിയുടേ തീരുമാനം.

Story Highlights: 14 positive covid 19 in bahrain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top