കൊവിഡ് 19 ഭീതി: ടോക്യോ ഒളിമ്പിക്‌സ് ഒരുക്കങ്ങളുമായി ജപ്പാൻ മുന്നോട്ട്

കൊവിഡ് 19 ഭീതിക്കിടെ ടോക്യോ ഒളിമ്പിക്‌സ് ഒരുക്കങ്ങളുമായി ജപ്പാൻ മുന്നോട്ട്. ദീപശിഖ പ്രയാണത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
ഈ വർഷം ജൂലൈ 24ന് തുടങ്ങാൻ നിശ്ചയിച്ചിരിക്കുന്ന ടോക്യോ ഒളിമ്പിക്‌സ് കാണികൾക്ക് മുന്നിൽ തന്നെ നടത്താനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഒരുക്കങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകുമെന്നും ജപ്പാനിലെ ഒളിമ്പിക്‌സ് മന്ത്രി സെയ്‌കോ ഹാഷിമോട്ടോ പറഞ്ഞു. ഒളിമ്പിക്‌സ് മാറ്റിവെക്കില്ലെന്ന് മുമ്പ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും വ്യക്തമാക്കിയിരുന്നു.
പകുതിയിലേറെ താരങ്ങൾക്ക് ഒളിമ്പിക്‌സ് യോഗ്യത നേടാൻ ആകാത്ത സാഹചര്യത്തിൽ ഒളിമ്പിക്‌സ് നീട്ടിവെയ്ക്കണമെന്ന നിലപാടിലാണ് എന്നാൽ, വിവിധ കായിക സംഘടനകൾ. ജപ്പാനിലും പൊതുജനങ്ങൾക്കിടയിൽ മേള മാറ്റിവെയ്ക്കണമെന്ന് അഭിപ്രായം ഉയർന്നുകഴിഞ്ഞു.
കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ഒളിമ്പിക്‌സ് ദീപശിഖ പ്രയാണത്തിൽ ആൾക്കൂട്ടം പരമാവധി ഒഴിവാക്കാൻ ജപ്പാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 20 ജപ്പാനിലെത്തുന്ന ദീപശിഖ വിവിധ പ്രവിശ്യകളിലായി 121 ദിവസം പ്രയാണം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here