കൊവിഡ് 19: സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി; എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല

കൊവിഡ് 19 പശ്ചാത്തലത്തില്‍ സിബിഎസ്ഇയുടെ 10, പ്ലസ്ടു അടക്കമുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. എല്ലാ പരീക്ഷകളും മാര്‍ച്ച് 31 ന് ശേഷം നടത്താവുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
യുജിസി, എഐസിടിഇ, ജെഇഇ മെയിന്‍ പരീക്ഷകളും മാറ്റിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ക്കും മാറ്റമില്ല. പരീക്ഷകള്‍ നിശ്ചയിച്ച തിയതികളില്‍ നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷകള്‍ നടത്തുകയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Story Highlights: coronavirus, Covid 19, sslc exam,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here