നിർഭയ കേസ്; പ്രതികളുടെ ഡമ്മി ഉപയോഗിച്ചുള്ള തൂക്കൽ പരീക്ഷണം പൂർത്തിയായി

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള അവസാനവട്ട ഒരുക്കവും പൂർത്തിയാക്കി തിഹാർ ജയിൽ അധികൃതർ. പ്രതികളുടെ ഡമ്മി ഉപയോഗിച്ചുള്ള തൂക്കൽ പരീക്ഷണവും കഴിഞ്ഞതോടെ ഇനി വധശിക്ഷ നടപ്പിലാക്കിയാൽ മതി. പ്രതികൾക്കായി പ്രത്യേകം കഴുമരവും തയാറാക്കിയിട്ടുണ്ട്. തിഹാർ ജയിലിൽ നിലവിൽ ഉണ്ടായിരുന്നത് ഒരു സമയം ഒരാളെ തൂക്കിലേറ്റാനുള്ള കഴുമരം മാത്രമായിരുന്നു. അതിനു പകരമായി നാലുപേരെയും ഒരേ സമയം തൂക്കിലേറ്റാണ് വേണ്ടിയാണ് പ്രത്യേക കഴുമരം ഉണ്ടാക്കിയത്. വെള്ളിയാഴ്ച്ച പുലർച്ചെ 5.30 നാണ് മുകേഷ് കുമാർ, അക്ഷയ് കുമാർ, വിനയ് ശർമ, പവൻ ഗുപ്ത എന്നിവരുടെ വധശിക്ഷ നടപ്പാക്കുന്നത്.
മീററ്റ് സ്വദേശിയായ പവൻ ജല്ലാദ് ആണ് ആരാച്ചാർ. ആരാച്ചാരായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുള്ളയാളാണ പവൻ. ഡമ്മി പരീക്ഷണം നടത്തിയതും പവൻ ആയിരുന്നു. നാലു പ്രതികളുടെയും ഇരട്ടി ഭാരമുള്ള മണൽ ചാക്കുകളായിരുന്നു ഡമ്മിയായി ഉപയോഗിച്ചത്. കയറിന്റെയും കഴുമരത്തിന്റെയും ബലം പരിശോധിക്കലായിരുന്നു ഡമ്മി പരീക്ഷണത്തിന്റെ ഉദ്ദേശം.
Read Also : ഇന്ത്യയിൽ തൂക്കി കൊല്ലുന്നതിന് മുമ്പ് പ്രതിക്കായി ചെയ്യുന്ന 9 കാര്യങ്ങൾ
വധശിക്ഷയ്ക്ക് വിധേയരാകുന്നതിന് മുമ്പായി പ്രതികളായ മുകഷ്, പവൻ, വിനയ് എന്നിവർ ബന്ധുക്കളുമായി അവസാന കൂടിക്കാഴ്ച്ച നടത്തി. മറ്റൊരു പ്രതിയായ അക്ഷയ് കുമാറിന്റെ ബന്ധുക്കൾ ബുധനാഴ്ച്ച എത്തുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി പ്രതികൾക്ക് കനത്ത സുരക്ഷയാണ് നൽകി വരുന്നത്. മാനസിക സംഘർഷത്തിനു പുറത്ത് പ്രതികൾ എന്തെങ്കിലും അവിവേകം കാണിക്കാതിരിക്കാനാണ് ശ്രദ്ധിക്കുന്നത്. ബ്രയിൻ മാപ്പിംഗ് അടക്കമുള്ള വൈദ്യപരിശോധനയും നടത്തി വരുന്നുണ്ട്.
Story Highlights- Nirbhaya Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here