പക്ഷിപ്പനി നിയന്ത്രണ വിധേയം: മലപ്പുറത്ത് പ്രതിരോധ പ്രവർത്തനങ്ങൾ തുടരും

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണ വിധേയം. മലപ്പുറത്തും കോഴിക്കോടും രോഗം സ്ഥിരീകരിച്ച പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും നശിപ്പിക്കുന്ന പ്രക്രിയ പൂർത്തിയായി. മൂന്ന് മാസക്കാലത്തേക്ക് നിയന്ത്രണവും നിരീക്ഷണവും നിലനിൽക്കുന്നതിനാൽ ജനങ്ങൾ മാർഗനിർദേശങ്ങൾ പാലിക്കുന്നത് തുടരണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
പക്ഷി ഇനത്തിൽപ്പെട്ട കോഴി, താറാവ്, ടർക്കി കോഴി, പ്രാവ്, ഗിനിക്കോഴി, കാട, വളർത്തുപക്ഷികൾ, ദേശാടനകിളികൾ എന്നിവയെ ഈ വൈറസുകൾ പെട്ടന്ന് ബാധിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് പിടികൂടാനാവത്ത പക്ഷികളെ കണ്ടെത്തി നശിപ്പിക്കുന്ന നടപടികൾ ഇന്നും തുടരും.
അതേസമയം, ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഇറച്ചി,മുട്ട എന്നിവ നന്നായി പാകം ചെയ്യണമെന്നും, ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്യുന്നവർ മുഖാവരണം, കൈയുറ എന്നിവ ധരിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
Story Highlights : Bird flu, cotnrol
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here