Advertisement

ജനകീയ കര്‍ഫ്യൂ; പാസഞ്ചര്‍ ട്രെയിനുകള്‍ ഓടില്ല

March 20, 2020
1 minute Read

ഞായറാഴ്ചത്തെ ജനകീയ കര്‍ഫ്യൂവില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മുടങ്ങും. അര്‍ധരാത്രി 12 മണി മുതല്‍ രാത്രി 10 മണി വരെ പാസഞ്ചര്‍ ട്രെയിനുകള്‍ ഉണ്ടാകുകയില്ല. കൊറോണ കേസുകള്‍ രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കേ രോഗ ബാധയെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വനം ചെയ്തതാണ് ജനകീയ കര്‍ഫ്യൂ.

മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, സെക്കന്ദരാബാദ് എന്നിവിടങ്ങളിലെ സബ് അര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളില്‍ ചിലത് മാത്രമെ ഉണ്ടാകൂ എന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയില്‍ അല്ലെങ്കില്‍ എക്സ്പ്രസ് ട്രെയിനുകള്‍ രാവിലെ നാല് മണിക്ക് നിര്‍ത്തുമെന്നും റെയില്‍വേ സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം കേരളത്തിലെ ബാറുകളും ബിവറേജ്സ് ഔട്ട്ലെറ്റുകളും ഞായറാഴ്ച അവധിയായിരിക്കുമെന്ന് എക്സൈസ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ ജനതാ കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. ജനതാ കര്‍ഫ്യൂവിനോട് സഹകരിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തില്ല. മെട്രോയും സര്‍വീസ് നടത്തില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഞായറാഴ്ച സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു.

Story Highlights: Coronaviruses, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top