കൊവിഡ് 19: നിർദേശം ലംഘിച്ച കോട്ടയം സ്വദേശിക്കെതിരെ കേസ്

കൊവിഡ് 19 മായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ ലംഘിച്ച കോട്ടയം മറവൻ തുരുത്ത് സ്വദേശി നന്ദകുമാറിനെതിരെ കേസ്. തലയോലപ്പറമ്പ് പൊലീസാണ് കേസെടുത്തത്.
ഇക്കഴിഞ്ഞ 14 നാണ് നന്ദകുമാർ വിദേശത്ത് നിന്ന് എത്തിയത്. മെഡിക്കൽ ചെക്കപ്പിന് ശേഷം ആരോഗ്യവകുപ്പ് പുറത്തിറങ്ങരുത് എന്ന് നിർദേശിച്ചിരുന്നു. ക്വാറന്റീൻ നിർദേശിച്ചിരുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മനസിലാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി ഭവന സന്ദർശനം നടത്തുന്നതിനിടെ ഇയാൾ വീട്ടിൽ ഇല്ലെന്ന് വ്യക്തമായി. ഫോണിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഇയാൾ മോശമായ ഭാഷയിൽ കയർക്കുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. ക്രൈം നമ്പർ 232/20 പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, കൊവിഡ് 19 നിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് വയനാട്ടിൽ നീരീക്ഷണത്തിലുണ്ടായിരുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്നെത്തിയ മുഹമ്മദ് ഷഫീഖാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൊവിഡ് നിർദേശങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
story highlights- corona virus, covid 19, nandhakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here