കൊവിഡ് 19 : ജനതാ കര്‍ഫ്യൂ, രാജ്യം നിശ്ചലമാവാന്‍ മണിക്കൂറുകൾ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം
ചെയ്ത ജനതാ കര്‍ഫ്യൂ നാളെ രാവിലെ ഏഴ് മണിമുതല്‍ ആരംഭിക്കും. നാളെ രാത്രി ഒന്‍പത് വരെയാണ് കര്‍ഫ്യൂ. ജനത കര്‍ഫ്യുവിന് എല്ലാ സംസ്ഥാനങ്ങളും പിന്തുണ പ്രഖ്യാപിച്ചു. രാജ്യം അസാധാരണമായ സാഹചര്യം നേരിടുന്ന പശ്ചാത്തലത്തിലാണ് ഇന്ന് ജനത കര്‍ഫ്യൂന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. രാവിലെ 7 മണി മുതല്‍ രാത്രി 10 മണി വരെ നടത്തുന്ന ജനതാ കര്‍ഫ്യൂവില്‍ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.
ആശുപത്രികളില്‍ അടിയന്തര സേവനങ്ങള്‍ മാത്രമേ ഉണ്ടാവൂ. കടകമ്പോളങ്ങളും ഹോട്ടലുകളും അടഞ്ഞു കിടക്കും. രാജ്യത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ ഓടില്ലെന്ന് റെയില്‍വേ അറിയിച്ചു. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ആരംഭിക്കുന്ന നിയന്ത്രണം നാളെ രാത്രി 10 മണി വരെ തുടരും. ആശുപത്രി, മാധ്യമങ്ങള്‍ തുടങ്ങിയ അവശ്യസേവനങ്ങള്‍ക്ക് മാത്രമാണ് ഇളവ് .
കേരളത്തില്‍ മെട്രോയും, കെഎസ്ആര്‍ടിസിയും ഓടില്ല. ഡല്‍ഹി, ബെംഗളുരു, മെട്രോസര്‍വീസുകളും ഇല്ല. 584 ട്രെയിനുകള്‍ പൂര്‍ണമായും 125 ട്രെയിനുകള്‍ ഭാഗികമായുമായും റദ്ദാക്കി. മുംബൈ, സെക്കന്ദരാബാദ് ,ഡല്‍ഹി ,കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ സബ അര്‍ബന്‍ ട്രെയിനുകള്‍ ചില സര്‍വീസുകള്‍ നടത്തുമെന്നും അറിയിച്ചു. പലയിടങ്ങളിലും മെയില്‍, എക്‌സ്പ്രസ് തീവണ്ടികള്‍ റദ്ദാക്കി. ഇന്ന് രാത്രി മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകളും റദ്ദാക്കി. ഗോ എയര്‍ പൂര്‍ണമായും, ഇന്‍ഡികോ പകുതിയിലേറെ സര്‍വീസും റദ്ദാക്കി. അതേസമയം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ 12 വിമാനതാവളങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. ആഭ്യന്തര വിമാനസര്‍വീസ് ഉണ്ടാകും.വൈറസ് ബാധ ശക്തമായി കേരളം, ഉത്തര്‍പ്രദേശ് ,മഹാരാഷ്ട്ര, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിരിക്കുകയാണ്.
Story Highlights : covid 19, coronavirus, janatha curfew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here