Advertisement

കൊവിഡ് 19; അടുത്ത നാലാഴ്ച നിർണായകമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി

March 21, 2020
1 minute Read

കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അടുത്ത നാലാഴ്ച നിർണായകമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ അകലം പാലിക്കേണ്ടത് നിർബന്ധമാണെന്നും ഇത് ജനങ്ങളെ അറിയിക്കാൻ മുഖ്യമന്ത്രിമാർ സംസ്ഥാനങ്ങളെ അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലാണ് പ്രാധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

മാത്രമല്ല, വൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ആരോഗ്യ സംവിധാനങ്ങൾക്ക് അധിക സമ്മർദം നൽകാതെ കൊവിഡ് ടെസ്റ്റുകൾക്ക് സ്വകാര്യ സംവിധാനങ്ങളുമായി ബന്ധപ്പെടുന്നതിനും ചികിത്സ തേടുന്നതിനുമുള്ള അനുമതി ഉണ്ടാകണമെന്നും  പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വീഡിയോ കോൺഫറൻസിൽ ആവശ്യപ്പെട്ടു.

വൈറസിനെ ചെറുക്കുന്നതിന്റെ ഭാഗമായി എല്ലാ മുഖ്യമന്ത്രിമാരും കാര്യക്ഷമമായി പ്രവർത്തിക്കാൻ മുൻകൈ എടുക്കണമെന്നും ഇത് സംബന്ധിച്ച് കേന്ദ്രം പുറത്തിറക്കിയ നിർദേശങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Story highlight: Covid 19, prime minister video conference

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top