Advertisement

ലോകത്തിന് പ്രതീക്ഷയേകി റഷ്യ; കൊറോണ വൈറസിന്റെ ജനിതക ഘടന ഡികോഡ് ചെയ്തതിന്റെ ചിത്രങ്ങൾ പുറത്തു വിട്ടു

March 21, 2020
1 minute Read

കൊറോണ വൈറസിനെതിരെ പൊരുതുന്ന ലോകത്തിന് പ്രതീക്ഷയേകി റഷ്യ. രോഗബാധയുണ്ടാക്കുന്ന നോവൽ കൊറോണ വൈറസിന്റെ ജനിതക ഘടന പൂർണമായും ഡിസ്‌കോഡ് ചെയ്തെടുത്തെന്ന റഷ്യൻ ശാസ്ത്രജ്ഞരുടെ അവകാശവാദമാണ് പുത്തൻ പ്രതീക്ഷ നൽകുന്നത്. കൊറോണ വൈറസിന്റെ ജനിതക ഘടന ഡികോഡ് ചെയ്തതിന്റെ ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. സ്മോറോഡിൻസ്റ്റേവ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്‌ളുവൻസയിലെ ശാസ്ത്രജ്ഞരാണ് ഈ നേട്ടത്തിനു പിന്നിലെന്നാണ് റഷ്യൻ ആരോഗ്യമന്ത്രാലയം പറയുന്നത്. കൊവിഡ് രോഗിയിൽ നിന്നും ശേഖരിച്ച സാംമ്പിളുകളിൽ നിന്നായിരുന്നു ജനിതക ഘടന ഡികോഡ് ചെയ്തത്.

കൊവിഡിന്റെ ജനിതക ഘടന ഡികോഡ് ചെയ്തതിലൂടെ വൈറസിന്റെ ജനിതക പഠനം, പരിണാമം, സ്വഭാവം എന്നിവ മനസിലാക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. കൊറോണയ്ക്കെതിരെയുള്ള പ്രതിരോധ മരുന്ന് കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്നു റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തലവൻ ദിമിത്രി ലിയോസ്നേവ് വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.

കൊവിഡ് വൈറസിന്റെ ജനിതക ഘടന ഡികോഡ് ചെയ്തതിന്റെ ചിത്രങ്ങൾ ലോകാരോഗ്യ സംഘടനയുടെ ഡേറ്റാ ബേസിലേക്കും റഷ്യ നൽകിയിട്ടുണ്ട്. കൂടാതെ നോവൽ കൊറോണ വൈറസിന്റെ പരിണാമത്തെക്കുറിച്ച് പഠിക്കുന്ന ലോകത്തിലെ മറ്റു ഗവേഷകർക്കും ഈ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നാണ് റഷ്യൻ ആരോഗ്യമന്ത്രാലയം പറയുന്നത്.

Story highlight: covid 19, russia,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top