കൊവിഡ് 19: എറണാകുളത്ത് ചികിത്സയിലുള്ളത് 12 പേര്

കൊവിഡ് സ്ഥിരീകരിച്ച 12 പേരാണ് എറണാകുളത്ത് ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പേരാണ് എറണാകുളം സ്വദേശികള്‍. ആറ് പേര് യുകെ പൗരന്മാരും നാലു പേര് വിദേശത്ത് നിന്നെത്തിയ കണ്ണൂര്‍ സ്വദേശികളുമാണ്.
മാര്‍ച്ച് 16 ന് ദുബായില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളം വഴി എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 61 വയസുള്ള പുരുഷനും, യുകെയില്‍ നിന്ന് മാര്‍ച്ച് 17 ന് നെടുമ്പാശേരിയിലെത്തിയ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 21 വയസുള്ള യുവതിക്കുമാണ് ജില്ലയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് എടുത്ത സാമ്പിളുകളാണ് പോസിറ്റീവായത്. രണ്ടു പേരും നിലവില്‍ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവില്‍ 23 പേര് ഐസലേഷന്‍ വാര്‍ഡിലും 3961 പേര് വീടുകളിലും നിരീക്ഷണത്തിലാണ്. അതേസമയം, എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ണമായും കൊവിഡ് ചികിത്സ കേന്ദ്രമായി മാറ്റി.
മെഡിക്കല്‍ കോളജില്‍ ഇനി മുതല്‍ അടിയന്തിര ഒപി വിഭാഗവും, ഡയാലിസിസ് വിഭാഗവും മാത്രമാകും പ്രവര്‍ത്തിക്കുക. ഒപിയില്‍ നിലവില്‍ ചികിത്സ തേടിയിരുന്ന ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരെ ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here