ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് ജാഥയായി ജനക്കൂട്ടം; അബദ്ധം നിരവധി നഗരങ്ങളിൽ

കൊവിഡ് 19 വൈറസിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം രാജ്യമൊന്നാകെ ഏറ്റെടുത്തിരുന്നു. ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും അടക്കമുള്ളവർ കയ്യടിച്ചും പാത്രങ്ങൾ തമ്മിലടിച്ചും ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനം അറിയിച്ചു. അതോടൊപ്പം ജനതാ കർഫ്യൂ പാലിക്കാനും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. എന്നാൽ അത് ആളുകൾ കേട്ടില്ല. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ആളുകൾ കൂട്ടം ചേർന്ന് തെരുവിലിറങ്ങിയാണ് ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചത്. പലയിടങ്ങളിൽ നിന്നുമുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കൂട്ടം ചേർന്ന് നിൽക്കരുതെന്നും സാമൂഹ്യ അകലം പാലിക്കണമെന്നുമുള്ള ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ അവഗണിച്ചാണ് അളുകൾ കൂട്ടം കൂടിയത്. ഇതേ സന്ദേശവുമായാണ് ഇന്ന് ജനതാ കർഫ്യൂ പാലിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. കേരളത്തിൽ അടക്കം അത് ആളുകൾ നടപ്പിലാക്കിയിരുന്നു. കടകൾ അടച്ചും വീടുകളിൽ തന്നെ കഴിഞ്ഞു കൂടിയും ആളുകൾ ജനതാ കർഫ്യൂവിനോട് സഹകരിച്ചിരുന്നു. എന്നാൽ ചിലയിടങ്ങളിൽ ആളുകൾ കൂട്ടം ചേർന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം പാലിക്കുകയും ചെയ്തു.
രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രധാനമന്ത്രി ജനകീയ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണമെന്നും പ്രധനമന്ത്രി പറഞ്ഞിരുന്നു. കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ദൗത്യസംഘത്തെ രൂപവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഏഴ് പേരാണ് കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടത്. കൊറോണ ബാധിച്ച് ഇന്ന് മാത്രം ഇന്ത്യയിൽ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര സ്വദേശിയായ 63കാരന്റെ മരണമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ ബിഹാറിലെ പാട്നയിൽ മരണം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഗുജറാത്തിലും മരണം റിപ്പോർട്ട് ചെയ്തു.
Story Highlights: crowd took to the streets to congratulate health workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here