ജനതാ കര്‍ഫ്യൂ: രാജ്യം നിശ്ചലമായി, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ രാജ്യം നിശ്ചലമായി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ജനതാ കര്‍ഫ്യൂ രാത്രി ഒന്‍പത് വരെ നീണ്ടു. അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിച്ചു. വൈകിട്ട് ജനങ്ങള്‍ വീടുകള്‍ക്കു മുന്നില്‍ ഇറങ്ങി കൈയ്യടിച്ചും പ്ലേറ്റുകള്‍ തമ്മിലടിച്ചു ആരോഗ്യ പ്രവര്‍ത്തകരെ പ്രവര്‍ത്തകരെ അഭിനന്ദിച്ചു.
തിരക്കേറിയ ഡല്‍ഹി നഗരത്തിലെ വഴികളെല്ലാം ഇന്ന് വിജനമായി. പൊതുഗതാഗത സംവിധാനം രാജ്യ തലസ്ഥാനത്തടക്കം നിശ്ചലമായി. നഗരങ്ങളിലെല്ലാം പൊലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. സ്വകാര്യ വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് പൂവും, മാസ്കും നല്കി പൊലീസ് തിരിച്ചയച്ചു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ജനതാ കര്‍ഫ്യൂവില്‍ ഒന്നിച്ചു നിന്നു. രാജ്യത്താകെ മൂവായിരത്തോളം ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. മെട്രോ സര്‍വീസും വിമാന സര്‍വീസും ഭാഗികമായി നിര്‍ത്തി.
ഡല്‍ഹിയില്‍ കര്‍ഫ്യൂ ലംഘിച്ച് പുറത്തിറങ്ങിയ കൊവിഡ് 19 എന്ന് സംശയിക്കുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് വ്യാപനം തടയാന്‍ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കര്‍ഫ്യൂ നാളെ രാവിലെ വരെ നീട്ടി.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here