അംഗന്‍വാടി ടീച്ചര്‍മാര്‍ക്കുള്ള യൂണിഫോം ഓവര്‍കോട്ട് കെഎസ്ടിസി നിര്‍മിക്കും

അംഗന്‍വാടി ടീച്ചര്‍മാര്‍ക്കുള്ള യൂണിഫോം ഓവര്‍കോട്ട് വ്യവസായ വകുപ്പിന് കിഴിലെ കേരളാ സ്റ്റേറ്റ് ടെക്സ്റ്റൈല്‍സ് കോര്പറേഷന് (കെഎസ്ടിസി) നിര്‍മിക്കും. വനിതാ ശിശുവികസന വകുപ്പില്‍ നിന്നാണ് 4.82 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചത്. 1,32,202 കോട്ടുകള്‍ക്കാണ് ഓര്‍ഡര്‍.
ആലപ്പുഴയിലെ കോമളപുരം സ്പിന്നിംഗ് ആന്‍ഡ് വീവിംഗ് മില്ലും, പ്രഭുറാം മില്‍സും ആവശ്യമായ നൂലുകള്‍ നിര്‍മിക്കും. കോമളപുരം മില്ലും പിണറായി ഹൈടക് വീവിംഗ് മില്ലും തുണി നെയ്യും. പിന്നീട് നിറം മുക്കുന്ന തുണികള്‍ തുന്നല്‍ കേന്ദ്രങ്ങളിലെത്തിച്ച് കോട്ട് നിര്‍മാണം പൂര്‍ത്തിയാക്കും. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും പരിസ്ഥിതി സൗഹൃദവുമാണ് ഈ കോട്ടുകള്‍.
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ 33115 വര്‍ക്കര്‍മാരും 32986 ഹെല്‍പര്‍മാരുമാണുള്ളത്. ഒരാള്‍ക്ക് രണ്ട് ഓവര്‍ കോട്ടുകളാണ് യൂണിഫോമിനൊപ്പം നല്‍കുന്നത്. ആധുനികവത്കരണം പൂര്‍ത്തിയാക്കിയ കെഎസ്ടിസിയുടെ മില്ലുകള്‍ ഇതിനോടകം കോട്ട് നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വരെ പുറത്തു നിന്ന് തുണി എത്തിച്ചായിരുന്നു വനിതാ ശിശുവികസന വകുപ്പിനായി കോട്ടുകള്‍ നിര്‍മിച്ചിരുന്നത്.
അതിനാല്‍ കൃത്യമായ ഗുണനിലവാരം പുലര്‍ത്താന്‍ ആയിരുന്നില്ല. എന്നാല്‍ കെഎസ്ടിസി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് തുണി നെയ്യുന്നത്. ഒപ്പം നാഷണല്‍ ടെക്സ്റ്റൈല്‍സ് കമ്മിറ്റിയുടെ ലബോറട്ടറിയില്‍ ഗുണനിലവാര പരിശോധനയും നടത്തും.
Story Highlights: Anganwadi,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here