കൊവിഡ് 19 : സംസ്ഥാനത്ത് ആയിരം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ്

സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് ആയിരം ഭക്ഷ്യ ധാന്യ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. സപ്ലെകോ മുഖേനയാണ് ഭക്ഷ്യ ധാന്യങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്യുക.
ഐഡി കാര്‍ഡ് ഉള്ളവര്‍, സ്‌ക്രീനിംഗ് കഴിഞ്ഞവര്‍, അപേക്ഷ നല്‍കിയവര്‍ എന്നിവര്‍ക്കാണ് കിറ്റ് നല്‍കുന്നത്. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍മാര്‍ മുഖേന ആയിരിക്കും ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം നടത്തുക. സംസ്ഥാനത്ത് നിലവിലുള്ള ജാഗ്രതാ നിര്‍ദേശം പാലിച്ചുകൊണ്ടായിരിക്കും ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
അഞ്ചു കിലോഗ്രാം അരി, ഒരു കിലോഗ്രാം ചെറുപയര്‍, 500 എംഎല്‍ വെളിച്ചെണ്ണ, ഒരു കിലോഗ്രാം പഞ്ചസാര, ഒരു കിലോഗ്രാം ആട്ട, 500 ഗ്രാം തേയിലപ്പൊടി എന്നിവയാണ് ഒരു കിറ്റില്‍ ഉള്‍പ്പെടുത്തുന്ന ഭക്ഷ്യ വസ്തുക്കള്‍.
story Highlights- covid 19, coronavirus, Food Grain Kit for Thousand Transgender Persons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here