കൊവിഡ് 19: മലയാള സിനിമയിലെ ദിവസ വേതനക്കാർക്ക് സഹായവുമായി മോഹൻലാലും അല്ലു അർജുനും; റിപ്പോർട്ട്

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ദിവസ വേതനത്തിന് തൊഴിലെടുക്കുന്നവർക്ക് സഹായവുമായി മോഹൻലാലും തെലുങ്ക് നടൻ അല്ലു അർജുനും. ഒരു പ്രമുഖ മാധ്യമമാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. ഫെഫ്കയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
കൊവിഡ് 19 ഭീതി ഉയർന്നപ്പോൾ തന്നെ ഫെഫ്ക ദിവസവേതന തൊഴിലാളികളെക്കുറിച്ച് ചിന്തിച്ചിരുന്നു എന്ന് ഫെഫ്ക പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ചിത്രീകരണം മുടങ്ങുന്ന സാഹചര്യം വന്നാൽ എങ്ങനെ ഇവരെ സഹായിക്കണമെന്നും ചർച്ച ചെയ്തു. ഫെഫ്കയുടെ നേതൃത്വത്തിൽ വാട്സപ്പ് ഗ്രൂപ്പും ഇതിനായി തുടങ്ങി. ഇതിനൊക്കെ മുൻപ് തന്നെ അവരെ എങ്ങനെ സഹായിക്കാൻ സാധിക്കുമെന്ന് മോഹൻലാൽ അന്വേഷിച്ചിരുന്നു. ഫെഫ്കയുടെ പദ്ധതി അറിഞ്ഞപ്പോൾ അദ്ദേഹം ഒരു വലിയ തുക്ല വാഗ്ദാനം ചെയ്തു. തെലുങ്ക് നടൻ അല്ലു അർജുനും സഹായം നൽകാമെന്ന് അറിയിച്ചു. അദ്ദേഹത്തിൻ്റെ ഓഫീസിൽ നിന്ന് ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുണ്ട്. ഇനിയും കൂടുതൽ പേർ സഹായവുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഫെഫ്കയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
നേരത്തെ ജനികാത്, വിജയ് സേതുപതി, സൂര്യ, കാർത്തി, പ്രകാശ് രാജ്, ശിവകാർത്തികേയൻ തുടങ്ങിയവരൊക്കെ തമിഴ് സിനിമയിലെ ദിവസ വേതനക്കാർക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു. രജനികാന്ത് ഇവർക്കായി 50 ലക്ഷം രൂപയാണ് നൽകിയത്. പ്രകാശ് രാജ് തന്നോടൊപ്പം സിനിമയിൽ ജോലി ചെയ്യുന്നവർക്ക് മെയ് വരെയുള്ള ശമ്പളം മുൻകൂറായി നൽകി. മറ്റുള്ളവർ 10 കോടി രൂപ വീതം നൽകിയെന്നാണ് സൂചന. ഇതോടൊപ്പം നടൻ പാർത്ഥിപനും പ്രകാശ് രാജും 25 കിലോ അരി വീതം നൽകി.
Story Highlights: covid 19 mohanlal and allu arjun help daily wage workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here