സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമില്ല; പൂഴ്ത്തിവെപ്പോ അമിത വില ഈടാക്കുകയോ ചെയ്താല്‍ കർശന നടപടിയെന്ന് മന്ത്രി പി തിലോത്തമന്‍

സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമില്ലെന്നും ഇക്കാര്യത്തില്‍ പരിഭ്രാന്തി വേണ്ടെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍. പൂഴ്ത്തിവെപ്പോ അമിത വില ഈടാക്കുകയോ ചെയ്താല്‍ സ്ഥാപനങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ട്വന്‍റിഫോറിനോട് വ്യക്തമാക്കി. തുറന്നു പ്രവർത്തിക്കുന്ന കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുളള മാർഗ്ഗനിർദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി.
വ്യാപാര സ്ഥാപനങ്ങളുടെ പരിസരത്ത് കൈകള്‍ കഴുകുന്നതിനുളള സൗകര്യം ഉറപ്പാക്കണം. ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ ഒരു മീറ്റർ അകലം പാലിക്കണം. ഓണ്‍ലൈന്‍ പണമിടപാട് പ്രോത്സാഹിപ്പിക്കണം. രോഗലക്ഷണമുളള ജീവനക്കാരെ സ്ഥാപനത്തില്‍ നിർത്തരുത്. മാർഗ നിർദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ലോക്ക് ഡൌണിന്‍റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതി പ്രകാരമുളള ജോലി ഒഴിവാക്കിയിട്ടില്ലെന്ന് മന്ത്രി എസി മൊയ്ദീന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അവശ്യസേവനങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്ക് പാസ് നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണമെന്നും ഡിജിപി പറഞ്ഞു. തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കുന്നതെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പാസുകള്‍ ജില്ലാ പൊലീസ് മേധാവികളാണ് നല്‍കുക. കൂടുതല്‍ ആളുകള്‍ പുറത്തിറങ്ങാതിരിക്കാനാണ് നിയന്ത്രണം. മരുന്നുകള്‍ കൊണ്ടുവരുന്നതിനോ സാധനങ്ങള്‍ കൊണ്ടുവരുന്നതിനോ പോകുന്ന വാഹനങ്ങളെ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlighst: Minister p thilothaman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here