Advertisement

എടിഎമ്മിൽ സർവീസ് ചാർജ് ഇല്ല, അക്കൗണ്ടിൽ മിനിമം ബാലൻസ് വേണ്ട; കൊറോണയുടെ പശ്ചാത്തലത്തിൽ പുതിയ തീരുമാനങ്ങൾ ഇങ്ങനെ

March 24, 2020
1 minute Read

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി സർവീസ് ചാർജ് നൽകേണ്ട. ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത മൂന്ന് മാസത്തേക്കാണ് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സർവീസ് ചാർജ് ഇല്ലാത്തത്. ഇതിന് പുറമെ ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ചുമത്തുമെന്നതും ഒഴിവാക്കി.

Read Also : ആധായനികുതി, ആധാർ-പാൻ ബന്ധിപ്പിക്കൽ തിയതി നീട്ടി

കൊറോണയെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആധായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള തിയതിയും കേന്ദ്ര സർക്കാർ നീട്ടി. ജൂൺ 30 വരെയാണ് തിയതി നീട്ടിയിരിക്കുന്നത്. ഇതിന് പുറമെ, ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തിയതിയും ജൂൺ 30 ലേക്ക് നീട്ടി.

മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യാനുള്ള തിയതിയും ജൂൺ 30 ലേക്ക് നീട്ടി. അഞ്ച് കോടിയിൽ കുറവ് ടേണോവർ ഉള്ള കമ്പനികൾ വൈകി ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്താൽ പിഴയുണ്ടാകില്ലെന്നും ധനമന്ത്രി അറിയിച്ചു.

Story Highlights – coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top