ഇന്നത്തെ പ്രധാനവാർത്തകൾ (24/03/2020)

കൊവിഡ് 19; സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍
കൊറോണ വ്യാപനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിലായി. അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിയന്ത്രിത സമയത്ത് തുറന്നിരിക്കും. ബസുകള്‍ നിരത്തിലിറക്കില്ല. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. കാസര്‍ഗോഡ് ആളുകള്‍ വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കില്ല . മറ്റു ജില്ലകളില്‍ ആള്‍ക്കൂട്ടത്തിന് നിയന്ത്രണമുണ്ട്.
കൊവിഡ് 19; ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി: പൊലീസ്
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്. മതിയായ കാരണം ഇല്ലാതെ യാത്രചെയ്യാന്‍ അനുവദിക്കില്ല. അവശ്യസര്‍വീസ് ആയി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് പൊലീസ് പ്രത്യേകം പാസ് നല്‍കും. കാസര്‍ഗോഡ് ജില്ലയിലെ സാഹചര്യം കണക്കിലെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഐജി വിജയ് സാഖറയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
എറണാകുളം ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ
സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ്, എറണാകുളം എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ലോക്ക് ഡൗണ്‍ കണക്കിലെടുക്കാതെ പൊതുജനം; നിയന്ത്രിക്കാന്‍ പൊലീസ് തെരുവില്‍
കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കണക്കിലെടുക്കാതെ പൊതുജനം. സാധാരണ ദിവസങ്ങളിലേതുപോലെ ആളുകള്‍ നഗരങ്ങളിലേക്ക് എത്തുന്നുണ്ട്. തിരുവനന്തപുരത്തും തൃശൂരും ലോക്ക് ഡൗണ്‍ കണക്കിലെടുക്കാതെ പൊതുജനം നഗരത്തിലെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here