ബ്രേക്ക് ദി ചെയിന്‍ മേക്ക് ദി വേള്‍ഡ്; വീടുകളില്‍ കഴിയുന്നവരുടെ മാനസികാരോഗ്യം ശക്തിപ്പെടുത്താന്‍ ക്യാമ്പയിനുമായി സംസ്ഥാന സര്‍ക്കാര്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വീടുകളില്‍ കഴിയുന്നവരുടെ മാനസികാരോഗ്യം ശക്തിപ്പെടുത്താന്‍ ക്യാമ്പയിനുമായി സംസ്ഥാന സര്‍ക്കാര്‍. ‘ബ്രേക്ക് ദി ചെയിന്‍ മേക്ക് ദി വേള്‍ഡ്’ എന്ന പേരിലുള്ള ക്യാമ്പയിനിലൂടെ സാമൂഹ്യമാധ്യമങ്ങളിലൂടെയും ടെലിവിഷനിലൂടെയും നിരവധി പരിപാടികളാണ് സംഘടിപ്പിക്കുക.
സാമൂഹ്യ നീതി വകുപ്പും വനിതാ ശിശുവികസന വകുപ്പും ചേര്‍ന്നാണ് ക്യാമ്പയിന്‍ ഒരുക്കുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ടെലിവിഷന്‍ ചാനലുകള്‍ വഴിയും ഇതിനോടനുബന്ധമായ പരിപാടികള്‍ ഉണ്ടാകും. വ്യക്തികളുടെ സര്‍ഗാത്മകതയും ക്രിയാത്മകതയും സമൂഹവുമായി പങ്കുവയ്ക്കുവാനുള്ള അവസരവും കൂടിയാണ് ഈ ക്യാമ്പയിന്‍. https://www.youtube.com/user/KeralSSM, https://www.facebook.com/govtofkerala/ എന്നീ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ക്യാമ്പയിന്റെ വിശദാംശങ്ങള്‍ ലഭ്യമാകും.
ശാരീരിക അകലം, മാനസിക ഒരുമ എന്ന ആശയത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തത്തോടെയാവും ക്യാമ്പയിന്‍ നടപ്പാക്കുക. കോവിഡ് – 19 നെ പ്രതിരോധിക്കാന്‍ പൊതുജന ബോധവല്‍ക്കരണത്തിനായി വിപുലമായ ക്യാമ്പയിനാണ് സര്‍ക്കാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന് വ്യാപകമായ പിന്തുണയും ലഭിച്ചു.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here