Advertisement

ലോക്ക് ഡൗൺ; ഡൽഹിയിൽ ഒറ്റപ്പെട്ട മലയാളികളായ റെയിൽവേ ജീവനക്കാരെ നാട്ടിലെത്തിക്കും

March 25, 2020
1 minute Read

കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യ വ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡൽഹിയിൽ ഒറ്റപ്പെട്ട മലയാളികളായ റെയിൽവേ ജീവനക്കാരെ നാട്ടിലെത്തിക്കും. രണ്ട് പ്രത്യേക ബോഗികൾ റെയിൽവേ മന്ത്രാലയം ഇതിനായി അനുവദിച്ചു. നാട്ടിലെത്തിയാൽ സ്വയം നിരീക്ഷണത്തിന് വിധേയമാകാൻ ഇവർക്ക് നിർദേശമുണ്ട്. കേരളത്തിലെ ചുമതലയുള്ള പ്രത്യേക പ്രതിനിധി എ സമ്പത്താണ് ഇക്കാര്യം ട്വന്റിഫോറിനോട് പറഞ്ഞത്.

ഇന്ന് ഉച്ചയോടെയാണ് ട്വന്റിഫോർ ഈ വാർത്ത പുറത്തുവിടുന്നത്. ഇതിന് പിന്നാലെയാണ് ജീവനക്കാർക്ക് നാട്ടിലെത്താൻ വഴി തെളിയുന്നത്.

തിരുവനന്തപുരം ന്യൂഡൽഹി കേരള എക്‌സ്പ്രസിൽ എത്തിയവരാണ് കുടുങ്ങിയത്. വിവിധ ഇടങ്ങളിൽ നിന്നാണ് ഇവർ ഡൽഹിയിൽ ജോലിക്കായി എത്തിയത്. താമസ സൗകര്യമോ ഭക്ഷണമോ ഇവർക്ക് ലഭിക്കുന്നില്ല. മനുഷ്യവാസം അധികമില്ലാത്ത സ്ഥലത്താണ് ഇവർ കുടുങ്ങിയത്. ഇവരിൽ പലരും ഹൃദ്രോഗികളും പ്രഷറിന് മരുന്ന് കഴിക്കുന്നവരുമാണ്. പലരുടേയും മരുന്ന് കഴിഞ്ഞ അവസ്ഥയാണുള്ളത്. മരുന്നോ ഭക്ഷണമോ ലഭിക്കാനില്ലായിരുന്നു.

Story Highlights- lock down, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top