കൊവിഡ് നിരീക്ഷണത്തിലായിരുന്ന പിഞ്ചുകുഞ്ഞ് അബദ്ധത്തിൽ കിണറ്റിൽ വീണു മരിച്ചു

വിദേശത്ത് നിന്ന് വർക്കലയിലെത്തി നിരിക്ഷണത്തിലായിരുന്ന പിഞ്ചുകുഞ്ഞ് കിണറ്റിൽ വീണു മരിച്ചു. ദുബായിൽ നിന്ന് അമ്മയ്‌ക്കൊപ്പം നാട്ടിലെത്തിയ കുട്ടിയാണ് മരിച്ചത്. അബദ്ധത്തിൽ കിണറ്റിൽ വീണാണ് മരണം. അനശ്വര സുബിൻ ആണ് കിണറ്റിൽ വീണ് മരിച്ചത്. വർക്കല പുന്നമൂട് വീട്ടിൽ സുബിനാണ് അച്ഛൻ. അമ്മ ശിൽപ. വൈകിട്ട് 3.15 നായിരുന്നു സംഭവം നടന്നത്. കിണറിന്റെ വല വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശിൽപയുടെ കൈയിലിരുന്ന കുഞ്ഞ് കിണറ്റിൽ വീണത്. അബദ്ധത്തിൽ ഗ്രില്ലിനിടയിലൂടെ കുട്ടി കിണറ്റിൽ വീഴുകയായിരുന്നു. കൈവരിയും ഗ്രില്ലും നെറ്റും ഇട്ട് സുരക്ഷിതമാക്കിയ കിണർ 100 അടിയോളം താഴ്ചയുള്ളതാണ്. ഈ മാസം 11ന് ശിൽപയും കുട്ടികളും നാട്ടിൽ തിരിച്ചെത്തി. തിരിച്ചെത്തിയ ഉടൻ തന്നെ നിരീക്ഷണത്തിലായിരുന്നു ഇവർ. അച്ഛൻ സുബിൻ വിദേശത്ത് തന്നെയാണുള്ളത്. സഹോദരിയുണ്ട്, അങ്കിത.
child death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here