Advertisement

കേരളത്തിലുള്ള പൗരന്മാരെ തിരിച്ച് വിളിച്ച് ജർമനി; പ്രത്യേക വിമാനം ഏർപ്പെടുത്തും 

March 26, 2020
1 minute Read

കേരളത്തിലുള്ള പൗരന്മാരെ തിരിച്ച് വിളിച്ച് ജർമനി. ഇവരെ രാജ്യത്തേക്ക് കൊണ്ടുപോകുന്നതിന് ജർമനി സംവിധാനമൊരുക്കി. ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തിലായിരിക്കും ഇവരെ ജർമനിയിലെത്തിക്കുക.

കൊവിഡ് 19 വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം വിനോദസഞ്ചാരികളായി എത്തിയ നിരവധി വിദേശികളാണ് സംസ്ഥാനത്ത് കുടുങ്ങിയത്. പലർക്കും രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇവരെയെല്ലാം നിരീക്ഷണത്തിലാക്കുകയും ചെയ്തു. വിമാന സർവീസുകളുള്‍പ്പെടെ റദ്ദാക്കിയതോടെ രോഗലക്ഷണങ്ങളില്ലാത്തവർക്കും സ്വന്തം രാജ്യത്തേക്ക് പോകാനാകാത്ത അവസ്ഥയായിരുന്നു. ഇത്തരത്തില്‍ 150 ഓളം ജർമന്‍ പൗരന്മാർ കേരളത്തിലുണ്ടെന്നാണ് സൂചന. ഇവരെ ജർമനിയിലേക്ക് എത്തിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ജർമന്‍ കോണ്‍സുലേറ്റും എംബസിയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി നടത്തിയ ഇടപെടലിനെത്തുടർന്നാണ് പൗരന്മാർക്ക് മടങ്ങിപ്പോക്കിനുളള അവസരമൊരുങ്ങിയത്. സംസ്ഥാനത്ത് വിവിധ ജില്ലകളിലുളള ജർമൻ പൗരന്മാരെ പൊലീസ് സഹായത്തോടെ തിരുവനന്തപുരത്ത് എത്തിക്കും. 28 ന് തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തില്‍ ഇവരെ ജർമനിയിലേക്ക് തിരികെ കൊണ്ടുപോകും.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top