കൊറോണയ്ക്കെതിരായ പോരാട്ടത്തിന് 50 ലക്ഷം രൂപ നൽകി സച്ചിൻ

കൊറോണയ്ക്കെതിരായ പോരാട്ടത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകി സച്ചിൻ തെൻഡുൽക്കർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവുമാണ് നൽകിയിരിക്കുന്നത്.
സച്ചിനുമായി അടുത്ത നിൽക്കുന്ന വ്യക്തിയാണ് ഇക്കാര്യം പിടിഐയോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നൽകണമെന്നത് താരത്തിന്റെ തീരുമാനമായിരുന്നുവെന്ന് ഇയാൾ വ്യക്തമാക്കി.
നേരത്തെ ഇർഫാൻ പഠാനും യുസുഫ് പഠാനും ബറോഡ പൊലീസിന് 4000 മാസ്ക്കുകൾ വിതരണം ചെയ്തിരുന്നു. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒയിലൂടെ ഒരു ലക്ഷം രൂപ ധോണിയും സംഭാവന നൽകിയിരുന്നു. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ തങ്ങളുടെ ശമ്പളം നൽകി കായിക താരങ്ങളായ ബജ്റംഗ് പുനിയയും ഹിമാ ദാസും രംഗത്തെത്തിയിരുന്നു.
Story Highlights- coronavirus, Sachin Tendulkar,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here