കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നതിൽ അലംഭാവം; കൊച്ചി കോർപറേഷന് കളക്ടറുടെ താക്കീത്

കൊച്ചി കോർപറേഷന് കളക്ടറുടെ താക്കീത്. സമൂഹ അടുക്കള ആരംഭിക്കുന്നതിൽ കൊച്ചി നഗരസഭാ അലംഭാവം കാണിക്കുന്നു എന്ന് കളക്ടർ ആരോപിച്ചു. കൊച്ചിയിൽ കൊവിഡ് 19 പ്രതിരോധ നടപടികൾ പുരോഗമിക്കുന്നതിടയിലാണ് കളക്ടറും കൊച്ചി നഗരസഭയും തമ്മിൽ കൊമ്പുകോർത്തത്. സമൂഹ അടുക്കള ഒരുക്കുന്നതിൽ നഗരസഭാ അലഭാവം തുടരുകയാണെന്നും ഉടനടി ഇതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ ഇന്ന് കോർപറേഷന് താക്കീത് നൽകി. തദ്ദേശ ഭരണ സ്ഥാപനങ്ങൾ അടിയന്തരമായി കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച ആണ് കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ കർശന നിർദേശം നൽകിയത്. കോർപറേഷൻ സെക്രട്ടറിക്കാണ് കർശന നിർദേശം കൊടുത്തത്.
Read Also: കൊവിഡ് പ്രതിരോധത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ വിട്ടുനൽകും
എന്നാൽ നഗരസഭാ പരിധിയിൽ അഞ്ചോളം കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചു കഴിഞ്ഞതായും. കളക്ടർ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുകയാണെന്നും കൊച്ചി മേയർ കുറ്റപ്പെടുത്തി. കൗൺസിലർമാർ നൽകുന്ന എണ്ണം അനുസരിച്ചാണ് സമൂഹ അടുക്കളയിൽ ഭക്ഷണം തയാറാക്കുന്നത്. ഇതിനായി സന്നദ്ധ സംഘടനകളും സഹായത്തിനുണ്ട്. സംസ്ഥാനം ഒന്നിച്ചു കൈകോർത്തു പിടിച്ച് മഹാമാരിയെ ചെറുക്കുമ്പോഴാണ് ഭരണത്തലത്തിലുള്ളവർ പരസ്പരം പോരടിക്കുന്നത്. ഇത് പ്രതിരോധ നടപടികളുടെ ഊർജം കുറയ്ക്കും.
community kitchen, cochi corporation, collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here