Advertisement

റോഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഗ്ലൗസും സാനിറ്റൈസറും ഉറപ്പാക്കാൻ നിർദേശം നൽകി ഡിജിപി

March 27, 2020
1 minute Read

ലോക്ക് ഡൗണിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കാൻ മാർഗ നിർദേശങ്ങളുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വേനൽക്കാലത്ത് ചൂടും വെയിലും കൊണ്ട് ജോലി ചെയ്യുന്ന പൊലീസുകാരുടെ ക്ഷേമം ഉറപ്പ് വരുത്തേണ്ടത് ജില്ലാ പൊലീസ് മേധാവികളായിരിക്കണം. നിയന്ത്രണം ഇനിയും തുടരുന്ന സാഹചര്യത്തിൽ പൊലീസുകാർക്ക് വിശ്രമം ലഭിക്കാൻ ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക് ജോലി മാറ്റും. അടിയന്തര ആവശ്യത്തിനായി ഒരു വിഭാഗം പൊലീസുകാരെ റിസർവ് ആയി നിർത്താൻ ജില്ലാ പൊലീസ് മേധാവികളോട് നിർദേശിച്ചിട്ടുണ്ട്. പൊലീസുകാരെ ഡ്യൂട്ടിക്ക് ഇടുന്നതിന്റെ ചുമതല ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥനായിരിക്കും.

Read Also: സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങളെത്തിച്ച് തൃശൂര്‍ ജനമൈത്രി പൊലീസ്

മാസ്‌ക്, സാനിറ്റൈസർ എന്നിവ നൽകി ആയിരിക്കണം പൊലീസുകാരെ ഡ്യൂട്ടിക്ക് നിർത്തേണ്ടത്.
പൊലീസുകാർക്ക് കൃത്യ സമയത്ത് ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കൃത്യമായ ഇടവേളകളിൽ കൈ കഴുകാൻ സംവിധാനം തയാറാക്കണം. നിർബന്ധമായും സാമൂഹിക അകലം പാലിക്കുക. പരിശോധന നടത്തുമ്പോൾ വാഹനങ്ങളിലോ വ്യക്തികളെയോ സ്പർശിക്കരുത്. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ കൃത്യമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

ബറ്റാലിയനിലെ ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അസിസ്റ്റന്റ് കമാന്റന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കുന്നതാണ്. ഡ്യൂട്ടിയിൽ ഇല്ലാത്ത ബറ്റാലിയനുകളിലെ പൊലീസുകാർ ബാരക്കിൽ തന്നെ തുടരുക. സാമൂഹ്യ അകലം പാലിക്കൽ, വ്യക്തിശുചിത്വം എന്നിവയെക്കുറിച്ച് എല്ലാ ദിവസവും പൊലീസുകാർക്ക് നിർദേശങ്ങൾ നൽകണം. പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് റേഞ്ച് ഡിഐജിമാരും സോണൽ ഐജിമാരും നടപടി സ്വീകരിക്കുമെന്നും ഡിജിപി.

 

kerala police, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top