Advertisement

സംസ്ഥാന സർക്കാരിന്റെ ആശ്വാസ പദ്ധതികൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

March 27, 2020
1 minute Read

കൊവിഡിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആശ്വാസ പദ്ധതികൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. സഹകരണ ബാങ്കുകൾ വഴിയാകും പെൻഷൻ വീട്ടിലെത്തിക്കുക. ബാങ്കുകളിൽ നേരിട്ടെത്തിയും പെൻഷൻ കൈപ്പറ്റാം. എന്നാൽ ബാങ്കുകളിൽ തിരക്ക് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

അതേസമയം, ഭക്ഷണം വീടുകളിലെത്തിക്കുന്ന കമ്യൂണിറ്റി കിച്ചൻ കൂടുതൽ കേന്ദ്രങ്ങളിലേക്ക് വികസിപ്പിക്കുകയാണ്. ഭക്ഷണം ഉണ്ടാക്കാനാകാത്തവർക്ക് വീടുകളിൽ ഭക്ഷണം എത്തിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവർ അതിനുവേണ്ടി കമ്യൂണിറ്റി കിച്ചൺ ഉണ്ടാക്കും. ഓരോ പഞ്ചായത്തിലുമുള്ള കമ്യൂണിറ്റി കിച്ചണിൽ നിന്ന് പാകം ചെയ്ത ഭക്ഷണം ഇത്തരം കുടുംബങ്ങളിലേക്ക് എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കേണ്ടി വരില്ല; കമ്യൂണിറ്റി കിച്ചണുകളില്‍ നിന്ന് ഭക്ഷണം എത്തിക്കും: മുഖ്യമന്ത്രി

ഓരോ പഞ്ചായത്തും നഗരസഭയും എത്രപേർക്കാണ് ഭക്ഷണം എത്തിക്കേണ്ടത് എന്നത് സംബന്ധിച്ച കണക്ക് ശേഖരിക്കണം. അത്രയും ആളുകൾക്ക് വേണ്ട ഭക്ഷണം പാകം ചെയ്ത് എത്തിക്കണം. ഏതെങ്കിലും കുടുംബത്തെ വിട്ടുപോയാൽ അത്തരം കുടുംബങ്ങൾക്ക് ബന്ധപ്പെടാനും ഭക്ഷണം വേണമെന്ന് ആവശ്യപ്പെടാനും ഒരു ടെലിഫോൺ നമ്പർ നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് രാജ്യശ്രദ്ധ നേടിയ ക്ഷേമപദ്ധതികളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത്. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ അരി, സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ സാധിക്കാത്തവർക്കായി കമ്യൂണിറ്റി കിച്ചൻ, ട്രാൻസ്‌ജെൻഡറുകൾക്ക് പാർപ്പിടം എന്നിവയായിരുന്നു അവയിൽ ചിലത്.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top