ലോക്ക് ഡൗൺ; കോഴിക്കോട് ജില്ലയിൽ പരിശോധന ശക്തമാക്കി പൊലീസ്

കോഴിക്കോട് ജില്ലയിൽ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പരിശോധനകൾ ശക്തമായി തുടരുന്നു. ലോക്ക്ഡൗൺ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയ 140 പേർക്കെതിരെ 136 കേസുകളിലായി പൊലീസ് കേസെത്തു.
അതേസമയം, ജില്ലയിൽ രോഗം സ്ഥിരീകരിച്ച അഞ്ച് പേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പരിശോധനയെ തുടർന്ന് 125 വാഹനങ്ങൾ പിടിച്ചെടുത്തു. സർക്കാർ നിർദേശം അവഗണിച്ചവരുടെ എണ്ണം ആദ്യ ദിനം ഏറ്റവുമധികം കോഴിക്കോടായിരുന്നു. ഇതു തടയാൻ കർശന നടപടികളാണ് സ്വീകരിച്ചത്. നഗരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളിലും കടകൾ അടഞ്ഞു കിടക്കുകയാണ്. ഇതിനിടെ വിലക്കയറ്റം തടയാൻ വ്യാപാര സ്ഥാപനങ്ങളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ പുതുതായി 350 പേരെ നിരീക്ഷണത്തിലുള്ളത്. മെഡിക്കൽ കോളജിൽ 19 പേരും ബീച്ച് ആശുപത്രിയിൽ 27 പേരും ഉൾപ്പെടെ 46 പേർ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ഇനി 35 പേരുടെ പരിശോധനാഫലം കൂടി ലഭിക്കാൻ ബാക്കിയുണ്ട്.
Story highlight: Police tighten, checks in Kozhikode district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here