ജോര്‍ദാനില്‍ പൃഥ്വിരാജും ബ്ലെസിയും ലോക്ക് ഡൗണില്‍ കുടുങ്ങിയ സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു

ജോര്‍ദാനില്‍ നടന്‍ പൃഥ്വിരാജും സംഘവും കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കുടുങ്ങിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. സിനിമയുടെ ചിത്രീകണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ തങ്ങേണ്ടി വന്ന നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും സംഘവും ജോര്‍ദാനിലെ ലോക്ക് ഡൗണ്‍ കാരണം പ്രതിസന്ധിയിലാവുകയായിരുന്നു.
വിഷയം ജോര്‍ദാനിലുള്ള എംബസിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര നിര്‍ദേശം നല്‍കി. എംബസി സിനിമാ സംഘവുമായി ബന്ധപ്പെടുകയും നിലവിലെ സ്ഥിതിവിവരങ്ങള്‍ തിരക്കുകയും ചെയ്തു. സിനിമാ ചിത്രീകരണം പുനരാരംഭിക്കാനും സാധിച്ചിട്ടുണ്ട്. ചിത്രീകരണ സംഘവുമായി നിരന്തരം ബന്ധപ്പെടാമെന്നും അവശ്യമായ സഹായങ്ങള്‍ നല്‍കാമെന്നും എംബസി ഉറപ്പ് നല്‍കി.
Story Highlights- coronavirus, Jordan, Prithivi and Blessy are trapped in a lockdown CM intervened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here