Advertisement

ചീറ്റോസ് വാങ്ങാൻ കോളറിൽ നോട്ട് തിരുകി വളർത്തുനായയെ കടയിലേക്കയച്ചു; പിന്നീട് സംഭവിച്ചത്: ചിത്രങ്ങൾ

March 27, 2020
1 minute Read

ലോക വ്യാപകമായി കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. പല രാജ്യങ്ങളും ലോക്ക്‌ഡൗണിലാണ്. ഒരു കുലയിൽ എത്ര മുന്തിരി ഉണ്ടെന്നും ബിസ്കറ്റിൽ എത്ര ദ്വാരം ഉണ്ടെന്നും സ്വിച്ച് ഓഫ് ചെയ്തു കഴിഞ്ഞ് ഫാൻ പൂർണമായി കറക്കം നിർത്താൻ എത്ര സമയം വേണമെന്നൊക്കെയുള്ള ഗംഭീര കണ്ടുപിടുത്തങ്ങൾ നമ്മൾ നടത്തുന്നുണ്ട്. ഇതിനിടയിലാണ് വളരെ കൗതുകമുള്ള ഒരു വാർത്ത അങ്ങ് മെക്സിക്കോയിൽ നിന്ന് വരുന്നത്.

മെക്സിക്കോ ലോക്ക്‌ഡൗണിലാണ്. അവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രമേ പുറത്തിറങ്ങാവൂ. അപ്പോഴാണ് അൻ്റോണിയോ മുനോസ് എന്ന യുവാവിന് ചീറ്റോസ് കഴിക്കാൻ കൊതി തോന്നുന്നത്. ചീറ്റോസ് അവശ്യ സാധനമല്ല. പുറത്തിറങ്ങിയാൽ പൊലീസ് പിടിക്കും. അൻ്റോണിയോ ബുദ്ധിമാനായിരുന്നു. തൻ്റെ വളർത്തുനായയെ ചീറ്റോസ് വാങ്ങാനായി പുറത്തേക്കയക്കാൻ അയാൾ തീരുമാനിച്ചു. വളർത്തു മൃഗങ്ങൾ കൊവിഡ് 19 പരത്തില്ല. നായകൾ ഇറങ്ങി നടക്കുന്നത് ലോക്ക്‌ഡൗൺ ലംഘനവുമല്ല. അതുകൊണ്ട് തന്നെ അൻ്റോണിയോ തൻ്റെ നായ ചിഹ്വാഹയെ ചീറ്റോസ് വാങ്ങാനായി അയക്കാൻ തീരുമാനിച്ചു.

നായയുടെ കോളറിൽ ഒരു ചെറിയ കുറിപ്പും ഒപ്പം ചീറ്റോസിനു വേണ്ട പണവും അയാൾ തിരുകിയിരുന്നു. “ഹലോ കടക്കാരാ, എൻ്റെ നായക്ക് കുറച്ച് ചീറ്റോസ് നൽകണം. ചുവപ്പല്ല, ഓറഞ്ച് നിറത്തിലുള്ളത്. ചുവപ്പിന് നല്ല എരിവാണ്. അവളുടെ കോളറിൽ ഞാൻ 20 ഡോളർ തിരുകി വച്ചിട്ടുണ്ട്. മുന്നറിയിപ്പ്: നന്നായി പെരുമാറിയില്ലെങ്കിൽ അവൾ കടിക്കും. നിങ്ങളുടെ മുന്നിലുള്ള അയൽക്കാരൻ”- ഇങ്ങനെയായിരുന്നു ആ കുറിപ്പ്.

നായ എന്തായാലും റോഡ് മുറിച്ചുകടന്ന് ചീറ്റോസ് വാങ്ങാൻ പോയി. വാങ്ങാൻ പോയെന്ന് മാത്രമല്ല, നായ ചീറ്റോസ് വാങ്ങി തിരികെ വരികയും ചെയ്തു. അൻ്റോണിയോ ഈ ചിത്രങ്ങളൊക്കെ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Story Highlights: Quarantined Man Sends Dog To Buy Cheetos

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top