ആർബിഐയുടേത് വലിയൊരു ചുവടുവയ്‌പ്പെന്ന് പ്രധാനമന്ത്രി

ആർബിഐ പ്രഖ്യാപനങ്ങൾ വലിയൊരു ചുവടുവയ്‌പ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യവർഗക്കാർക്കും വാണിജ്യത്തിനും ഇത് സഹായമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഈ അവസ്ഥയിൽ നിന്് സമ്പദ്ഘടനയെ രക്ഷിക്കുന്നതിനായി ആർബിഐ വലിയൊരു ചുവടുവയ്പ്പാണ് സ്വീകരിച്ചിരിക്കുന്നത്. ആർബിഐയുടെ ഈ പ്രഖ്യാപനങ്ങൾ മധ്യവർഗക്കാരെയും ബിസിനസുകാരെയും ഏറെ സഹായിക്കും’ – പ്രധാനമന്ത്രി പറയുന്നു.
Today @RBI has taken giant steps to safeguard our economy from the impact of the Coronavirus. The announcements will improve liquidity, reduce cost of funds, help middle class and businesses. https://t.co/pgYOUBQtNl
— Narendra Modi (@narendramodi) March 27, 2020
രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ മൂന്നാം ദിവസമാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് പ്രധാനമന്ത്രി ഇപ്രകാരം ട്വീറ്റ് ചെയ്തത്.
വിപണിയിൽ പണലഭ്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി റിവേഴ്‌സ് റിപ്പോ റേറ്റ് 90 ബേസിസ് പോയന്റ് കുറയ്ക്കുകയും വായ്പ തിരിച്ചടയ്ക്കാൻ മൂന്നു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുമുണ്ട്. ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും മൊറട്ടോറിയം ബാധകമായിരിക്കും.
Story highlight: RBI, big step , Prime minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here