ലോക്ക് ഡൗണ്‍ : അഞ്ചാം ദിവസം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1220 കേസുകള്‍

ലോക്ക് ഡൗണിന്റെ അഞ്ചാം ദിവസം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1220 കേസുകള്‍. 1258 പേരാണ് ഇന്ന് അറസ്റ്റിലായത്. കൂടുതല്‍ ജനങ്ങള്‍ പൊലീസ് നടപടികളോട് സഹകരിച്ചd തുടങ്ങിയെന്നാണ് ഇന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 8311 ആയി. ഇന്ന് 792 വാഹനങ്ങളും പിടിച്ചെടുത്തു. നിരോധനാജ്ഞ ലംഘിക്കുന്നതും ജനം കൂട്ടംകൂടുന്നതും കണ്ടെത്താന്‍ പോലീസ് ഡ്രോണുകള്‍ ഉപയോഗിച്ച് പരിശോധനതുടങ്ങി.എല്ലാ ജില്ലകളിലും ഡ്രോണ്‍ ഉപയോഗിച്ച് ഇത്തരം പരിശോധന നടത്താനാണ് തീരുമാനം.
വാഹനങ്ങളെയും വ്യക്തികളെയും നേരിട്ട് സ്പര്‍ശിക്കാതെ ആണ് ഇന്ന് മുതല്‍ വാഹന പരിശോധന നടത്തിയത്. കൂടാതെ സത്യവാങ്മൂലവും, പാസും നേരിട്ട് സ്പര്‍ശിക്കരുതെന്നും നിര്‍ദേശമുണ്ട്. തുടര്‍നടപടികള്‍ ആവശ്യമാണെങ്കില്‍ ഫോട്ടോ എടുത്ത് സൂക്ഷിക്കണം. ഇതിന്റെ ഭാഗമായി എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കയ്യുറകള്‍ നിര്‍ബന്ധമാക്കി. സത്യവാങ്മൂലം കാണിക്കാത്തവരെയും, അത്യാവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരെയും പലയിടത്തും തടഞ്ഞ് തിരിച്ചയച്ചു.
അതേ സമയം കൊവിഡ് ബാധയുടെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളതിനാല്‍
പച്ചക്കറികള്‍, മല്‍സ്യം, മാംസം, മുട്ട, പാക്ക് ചെയ്ത ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടഞ്ഞില്ല. ബേക്കറി ഉള്‍പ്പെടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും അനുമതി ലഭിച്ചതിനാല്‍ തുറന്ന് പ്രവര്‍ത്തിച്ചു.
Story Highlights- Lockdown: 1220 cases registered in state
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here