Advertisement

ലോക്ക് ഡൗണ്‍ : പലായനം ചെയ്യുന്നവര്‍ക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി അപകടത്തില്‍ നാലു മരണം

March 28, 2020
2 minutes Read

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് പലായനം ചെയ്യുന്നവര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അപകടം. മുംബൈയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. ഏഴംഗ സംഘത്തിലെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഗുജറാത്ത് മഹാരാഷ്ട്ര അതിര്‍ത്തിയില്‍ മുംബൈ- അഹമ്മദാബാദ് ദേശീയപാതയിലാണ് അപകടമുണ്ടായത്.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യം അടച്ചതിനെ തുടര്‍ന്ന് കാല്‍നടയായി സ്വദേശത്തേയ്ക്ക് പോകുകയായിരുന്നവരുടെ ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്നും തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം നാട്ടിലേയ്ക്ക് പലായനം തുടരുകയാണ്.

 

Story Highlights-  coronavirus, Lockdown, Four killed in lorry accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top