Advertisement

കോഴിക്കോട്ട് അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാൻ കൺസ്യൂമർ ഫെഡ്; ഡെലിവറി ചാർജ് ഈടാക്കില്ല

March 29, 2020
1 minute Read

ലോക്ക് ഡൗണില്‍ കോഴിക്കോട് കോർപറേഷൻ പരിധിയിൽ അവശ്യസാധനങ്ങൾ വീടുകളിൽ വിതരണം ചെയ്യാനൊരുങ്ങി കൺസ്യൂമർ ഫെഡ്. സേവ് ഗ്രീൻ എന്ന സന്നദ്ധ സംഘടനയുടെ അഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ത്രിവേണി സൂപ്പർ മാർക്കറ്റിൽ ലഭിക്കുന്ന അതേ വിലയ്ക്കാണ് വീട്ടിൽ സാധനങ്ങൾ എത്തിക്കുക. പൊതു വിപണിയിൽ അവശ്യസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് കൺസ്യൂമർ ഫെഡും കോഴിക്കോട് കോർപറേഷനും സംയുക്തമായി അവശ്യസാധനങ്ങൾ വീടുകളിൽ എത്തിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ കോഴിക്കോട് ജില്ലയിൽ കോർപറേഷൻ പരിധിയിലാണ് സേവ് ഗ്രീൻ എന്ന സംഘടനയുടെ നേതൃത്വത്തിൽ വിതരണം നടപ്പാക്കുന്നത്. മേയർ തോട്ടത്തിൽ രവീന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

Read Also: കൊവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സൗകര്യം ഒരുക്കും

പദ്ധതിയിൽ പലവ്യഞ്ജനങ്ങൾക്ക് പുറമെ പച്ചക്കറികളും ലഭിക്കും. റെസിഡൻസ് അസോസിയേഷനുകൾ വഴി ആവശ്യക്കാരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ത്രിവേണി സൂപ്പർ മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന അതേ വിലയ്ക്ക് സാധനങ്ങൾ വീട്ടിലെത്തിക്കും. ഡെലിവറി ചാർജും ഈടാക്കില്ല. വിതരണം നടത്തുന്നവർക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും കൺസ്യൂമർ ഫെഡ് ഏർപ്പെടുത്തിയിട്ടുണ്ട്.

 

consumer fed. calicut, lock down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top