Advertisement

ലോക്ക് ഡൗണ്‍ ലംഘിച്ച തൊഴിലാളികളുടെ നെറ്റിയില്‍ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ്

March 29, 2020
3 minutes Read

ലോക്ക് ഡൗണ്‍ ലംഘിച്ച് സ്വദേശത്തേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളിയുടെ നെറ്റിയില്‍ മധ്യപ്രദേശ് പൊലീസ് ചാപ്പകുത്തി. ഛത്തര്‍പൂര്‍ ജില്ലയിലെ ഗൗരിഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്  കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയില്‍ ചാപ്പകുത്തിയത്. ഉത്തര്‍പ്രദേശില്‍ നിന്ന് ജന്മനാട്ടില്‍ മടങ്ങിയെത്തിയ മൂന്ന് തൊഴിലാളികളുടെ നെറ്റിയിലാണ് പൊലീസ് ചാപ്പകുത്തിയത്. ചാപ്പകുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

‘ഞാന്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു, എന്നില്‍ നിന്ന് അകന്നുനില്‍ക്കുക ‘ എന്നാണ് തൊഴിലാളിയുടെ നെറ്റിയില്‍ എഴുതിയത്. പ്രാഥമിക പരിശോധനാ കേന്ദ്രത്തില്‍ വച്ചാണ് ഇന്‍സ്‌പെക്ടര്‍ ലോക്ക്ഡൗണ്‍ ലംഘിച്ചതിന് തൊഴിലാളികളെ ശകാരിക്കുകയും നെറ്റിയില്‍ ചാപ്പകുത്തുകയും ചെയ്തത്. ഇത്തരം പെരുമാറ്റത്തില്‍ ഏര്‍പ്പെടരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഛത്തര്‍പൂര്‍ എസ്പി കുമാര്‍ സൗരഭ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പൊലീസ് നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. പൊലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ‘ മുഖ്യമന്ത്രി ശിവരാജ് രണ്ട് ഓപ്ഷനുകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ, ഒന്നുകില്‍ കൊറോണ വൈറസ് മൂലമോ പട്ടിണി മൂലമോ മരിക്കുക’ എന്ന് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ പ്രതികരിച്ചു. ചാപ്പകുത്തുന്ന വിഡിയോ സഹിതമായിരുന്നു കോണ്‍ഗ്രസിന്റ് ട്വീറ്റ്.

Story Highlights- Madhya Pradesh police, writtes forehead of workers,  lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top