മദ്യം നൽകി അബോധാവസ്ഥയിലാക്കി ഭാര്യയെ കെട്ടിത്തൂക്കി കൊന്നു; ഭർത്താവ് അറസ്റ്റിൽ

മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ഭാര്യയെ കെട്ടിത്തൂക്കി കൊന്നു. തിരുവനന്തപുരം വാമനപുരത്താണ് സംഭവം. വേറ്റിനാട് സ്വദേശിനി രാകേന്ദു (21)ആണ് മരിച്ചത്. സംഭവത്തിൽ രാകേന്ദുവിന്റെ ഭർത്താവ് ആദർശിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പോത്തൻകോട് നന്നാട്ടുകാവിൽ ആദർശും രാകേന്ദുവും താമസിച്ചിരുന്ന വാടക വീട്ടിലാണ് സംഭവം.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ രാകേന്ദുവും ആദർശും തമ്മിൽ മദ്യപിക്കുന്നതിന് സംബന്ധിച്ച് തർക്കമുണ്ടായി. തർക്കം മൂർച്ഛിച്ചതോടെ മുറിയിൽ നിന്ന് കമ്പി കൊണ്ടുവന്ന് ആദർശ് രാകേന്ദുവിനെ അടിക്കുകയും
ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. തുടർന്ന് കഴിച്ചുകൊണ്ടിരുന്ന മദ്യത്തിന്റെ ബാക്കി ആദർശ് രാകേന്ദുവിന്റെ വായിലേക്ക് ഒഴിച്ചുകൊടുത്തു. അബോധാവസ്ഥയിലായതോടെ രാകേന്ദുവിനെ ആദർശ് കെട്ടിത്തൂക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും തമ്മിൽ ഒളിച്ചോടി വിവാഹം കഴിച്ചത്. തുടർന്ന് പോത്തൻകോടുള്ള വാടകവീട്ടിൽ താമസിക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here