കൊവിഡ് ബാധിച്ച പോത്തൻകോട് സ്വദേശിയുടെ നില ഗുരുതരം

കൊവിഡ് ബാധിച്ച തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുടെ നില ഗുരുതരം. 68 വയസുകാരനായ ഇദ്ദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ചികിത്സയിൽ കഴിയുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
പോത്തൻകോട് സ്വദേശിക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ആരോഗ്യ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സംശയിക്കുന്ന രീതിയിൽ ഒന്നും കണ്ടെത്തിയിട്ടില്ല. ഇദ്ദേഹം വിദേശ യാത്ര നടത്തിയിട്ടില്ലെന്നാണ് വിവരം. രോഗ ബാധിതനുമായി സമ്പർക്കം പുലർത്തിയിട്ടുമില്ല. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
അതേസമയം, കേരളത്തിൽ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 200 കടന്നു. ഇന്നലെ കേരളത്തിൽ 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കാസർഗോഡാണ് ഏറ്റവും അധികം രോഗബാധിതർ ഉള്ളത്. കാസർഗോഡും തിരുവനന്തപുരത്തും അതീവ ജാഗ്രതാ നിർദേശമാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here