കായംകുളത്ത് യുവാവ് തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ കായംകുളത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പള്ളിയിൽ രമേശിനെയാണ് (40) മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനകത്താണ് രമേശിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്ന് ഉച്ചയ്ക്ക് 12.30തോടെയായിരുന്നു യുവാവിന്റെ ആത്മഹത്യ. മദ്യം കിട്ടാത്തതിനാൽ രമേശ് അസ്വസ്ഥനായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
Read Also: സൂസൻ ഹെയ്‌ലാർട്‌സ്; ലോകം ഓർക്കും ഈ മുത്തശ്ശിയെ…
ഇന്ന് തന്നെ തൃശൂരും മദ്യം കിട്ടാത്തതിനാൽ ഒരാൾ ജീവനൊടുക്കിയിരുന്നു. വെങ്ങിണിശേരി സ്വദേശി ഷൈബു (47)ആണ് മരിച്ചത്. ആറാട്ടുകടവ് ബണ്ട് ചാലിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മദ്യം ലഭിക്കാത്തതിനെ തുടർന്ന് ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മദ്യം കിട്ടാതിരുന്ന ഷൈബു രണ്ടു ദിവസമായി മാനസിക സമ്മർദം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് പോയ ഷൈബു പിന്നീട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷൈബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കൂറുകളുടെ ഇടയിലാണ് രണ്ട് പേര്‍ മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും മദ്യം കിട്ടാത്തതിനെ തുടർന്ന് ആളുകൾ ആത്മഹത്യ ചെയ്തിരുന്നു.
suicide death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here