Advertisement

കൊവിഡ് 19: സംസ്ഥാന സർക്കാർ സെക്രട്ടറിയേറ്റിൽ ആരംഭിച്ച വാർ റൂമിന്റെ തലവനെ മാറ്റി

March 30, 2020
1 minute Read

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ സെക്രട്ടറിയേറ്റിൽ ആരംഭിച്ച വാർ റൂമിന്റെ തലവനെ മാറ്റി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവനെയാണ് ചുമതലയിൽ നിന്ന് മാറ്റിയത്. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിന് പകരം ചുമതല നൽകി ഉത്തരവിറക്കി.

കെ.ആർ.ജ്യോതിലാൽ തന്നെയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. കെ.ആർ ജ്യോതിലാലിനൊപ്പം അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥരും വാർ റൂം ചുമതലയിലുണ്ട്. ആരോഗ്യം, പൊലീസ്, റവന്യു,ഗതാഗതം, തദ്ദേശം, ഭക്ഷ്യ വിതരണം തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തനങ്ങളാണ് വാർ റൂമിൽ ഏകോപിപ്പിക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾക്കാവശ്യായ കാര്യങ്ങളിൽ ഫലപ്രദമായ ഇടപെടലാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്. 04712517225 എന്ന ഫോൺ നമ്പറിൽ വാർ റൂമുമായി ബന്ധപ്പെടാം.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top