Advertisement

കനത്ത നഷ്ടത്തിൽ വിപണി; സെൻസെക്സ് 1,044 പോയന്റ് താഴ്ന്നു

March 30, 2020
1 minute Read

ആഴ്ചയുടെ ആദ്യ ദിനം കൂപ്പുകുത്തി ഓഹരി വിപണി. സെൻസെക്‌സ് 1,044 പോയന്റ് താഴ്ന്ന് 28,771ലും നിഫ്റ്റി 298 പോയന്റ് താഴ്ന്ന് 8361ലുമെത്തി.

നിഫ്റ്റി ബാങ്ക് സൂചിക 4.12ശതമാനം നഷ്ടത്തിലാണ്. സ്മോൾക്യാപ്, മിഡ്ക്യാപ് സൂചികകൾ 2.29 ശതമാനവും 3 ശതമാനവും താഴ്ന്നു. ഏഷ്യൻ സൂചികകളിലും നഷ്ടം പ്രകടമാണ്. ബിഎസ്ഇയിലെ 225 കമ്പനികൾ നേട്ടത്തിലും 670 ഓഹരികൾ നഷ്ടത്തിലുമാണ്. 67 ഓഹരികൾക്ക് മാറ്റമില്ലാതെ തുടരുന്നു.

അതേസമയം, സിപ്ല, ടിസിഎസ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസ് കനത്ത നഷ്ടം നേരിടുകയാണ്.

Story highlight: Stoke market,  BSE benchmark Sensex 1,044 points

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top