Advertisement

പൂഴ്ത്തിവയ്പ്പും വിലക്കയറ്റവും പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേറ്റു

March 30, 2020
1 minute Read

പൂഴ്ത്തിവയ്പ്പും വിലക്കയറ്റവും പരിശോധിക്കാനെത്തിയ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം. തിരുവനന്തപുരം മേനംകുളത്താണ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് ഉദ്യോഗസ്ഥരെ മര്‍ദിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥാപനം അടച്ചുപൂട്ടാന്‍ ആര്‍ഡിഒ ഉത്തരവിട്ടു.

കഴക്കൂട്ടം മേനംകുളത്തിന് സമീപമുള്ള മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ പരിശോധനക്ക് എത്തിയ സംഘത്തിനാണ് മര്‍ദനമേറ്റത്. ജില്ലാകളക്ടറുടെ നിര്‍ദേശ പ്രകാരം വിലവര്‍ധനവും പൂഴ്ത്തിവയ്പും സംബന്ധിച്ച പതിവ് പരിശോധനകളുടെ ഭാഗമായാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിലെത്തിയത്. ഇവരെ സ്ഥാപന ഉടമയും ജീവനക്കാരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. പരുക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഥാപന ഉടമയെയും ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നാലെ സ്ഥാപനം അടച്ചുപൂട്ടാന്‍ ആര്‍ഡിഒ ഉത്തരവിട്ടു. സ്ഥാപനത്തിലെ ഭക്ഷ്യധാന്യങ്ങളും മറ്റു സാധനങ്ങളും കമ്യൂണിറ്റി കിച്ചനിലേക്ക് മാറ്റാനും ഉത്തരവിട്ടു.

Story Highlights: coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top