Advertisement

പി.എ മത്തായി നിര്യാതനായി

March 30, 2020
1 minute Read

പ്രമുഖ ട്രേഡ് യൂണിയൻ നേതാവും വനിത കമ്മീഷൻ ചെയർപേഴ്‌സൺ എം.സി. ജോസഫൈന്റെ ഭർത്താവുമായ പി.എ മത്തായി നിര്യാതനായി. 72 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.15 ന് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം.

സിപിഐഎമിന്റെ അങ്കമാലിയിലെ ജനകീയ നേതാവ് കൂടിയാണ് പി.എ.മത്തായി. സിപിഐഎം ലോക്കൽ സെക്രട്ടറി ഏരിയാ കമ്മിറ്റി അംഗം, സിഐടിയു ഏരിയ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. അങ്കമാലി നഗരഭ രൂപീകരണ കാലത്ത് കൗൺസിലറുമാണ്.

മൃതദേഹം രാവിലെ 9.30 അങ്കമാലിയിലെ വീട്ടിൽ എത്തിക്കും. തുടർന്ന് 10.30 കളമശേരി മെഡിക്കൽ കോളജിന് വിട്ടുകൊടുക്കും.

 

Story Highlights- obit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top