Advertisement

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഒന്‍പതാമത്തെ വ്യക്തിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു

March 30, 2020
2 minutes Read

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഒന്‍പതാമത്തെ വ്യക്തി സഞ്ചരിച്ച സ്ഥലവും സമയവും അടങ്ങിയ റൂട്ട് മാപ് പുറത്തുവിട്ടു. രോഗിയുമായി ബന്ധപ്പെട്ട കുറച്ചുപേരെക്കൂടി കണ്ടെത്തേണ്ടതുണ്ട് . ഇതു സംബന്ധിച്ചു എന്തെങ്കിലും അറിയിക്കുവാന്‍ ഉണ്ടെങ്കില്‍ ചുവടെ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ അടിയന്തിരമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

രോഗി സഞ്ചരിച്ച സ്ഥലങ്ങള്‍

21-03-2020
ദുബായില്‍ നിന്ന് ഇകെ 542 വിമാനത്തില്‍ ചെന്നൈയിലേക്ക്

22-03-2020
ചെന്നൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍

22-03-2020
ചെന്നൈയിലെ കിംഗ് പാര്‍ക്ക് ഹോട്ടലില്‍

23-03-2020
രാവിലെ 10.00
കോയമ്പേട് ബസ് സ്റ്റാന്‍ഡ്

23-03-2020
ഓട്ടേയില്‍ തെങ്കാശിയിലേക്ക്. വൈകുന്നേരം 10 മണിയോടെ തിരുനെല്‍വേലിയിലെ സുഹൃത്തിന്റെ വീട്ടില്‍

24-03-2020
സുഹൃത്തിനൊപ്പം തിരുനെല്‍വേലിയില്‍ നിന്ന് നാഗര്‍കോവിലിലേക്ക്. നാഗര്‍കോവിലില്‍ നിന്ന് കളിയിക്കാവിളയില്‍ എത്തുന്നു. മറ്റൊരു സുഹൃത്തിനെ കാണുന്നു. വൈകുന്നേരം 4.30 ഓടെ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ എത്തുന്നു. അവിടെനിന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക്. വൈകുന്നേരം 6.00 ഓടെ കൊറോണ ക്ലിനിക്കില്‍.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top