സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,57,283 പേര്‍; ജില്ലകളിലെ കണക്കുകള്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,283 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,56,660 പേര്‍ വീടുകളിലും 623 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് കേരളത്തില്‍ 32 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 17 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 11 പേര്‍ക്കും വയനാട്, ഇടുക്കി ജില്ലയിലെ രണ്ട് പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 17 പേര്‍ വിദേശത്ത് നിന്നും വന്നവരും 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടേയുമാണ് രോഗം വന്നത്.
കേരളത്തില്‍ 234 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 213 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 20 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. ജില്ലകളിലെ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയില്‍ ആകെ 18122 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 18036 പേര്‍ വീടുകളിലും 86 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
കൊല്ലം
കൊല്ലം ജില്ലയില്‍ ആകെ 17049 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 17032 പേര്‍ വീടുകളിലും 17 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ ആകെ 7486 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7467 പേര്‍ വീടുകളിലും 19 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
ഇടുക്കി
ഇടുക്കി ജില്ലയില്‍ ആകെ 2661 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 2655 പേര്‍ വീടുകളിലും ആറ് പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
കോട്ടയം
കോട്ടയം ജില്ലയില്‍ ആകെ 3360 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3356 പേര്‍ വീടുകളിലും നാല് പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
ആലപ്പുഴ
ആലപ്പുഴ ജില്ലയില്‍ ആകെ 6627 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 6612 പേര്‍ വീടുകളിലും 15 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
എറണാകുളം
എറണാകുളം ജില്ലയില്‍ ആകെ 5527 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5502 പേര്‍ വീടുകളിലും 25 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ ആകെ 17827 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 17785 പേര്‍ വീടുകളിലും 42 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
പാലക്കാട്
പാലക്കാട് ജില്ലയില്‍ ആകെ 20143 പേര്‍ നിരീക്ഷണത്തിലാണ്. 20099 പേര്‍ വീടുകളിലും 44 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
മലപ്പുറം
മലപ്പുറം ജില്ലയില്‍ ആകെ ആകെ 12099 പേര്‍ നിരീക്ഷണത്തിലാണ്. 11994 പേര്‍ വീടുകളിലും 105 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ ആകെ 20135 പേര്‍ നിരീക്ഷണത്തിലാണ്. 20113 പേര്‍ വീടുകളിലും 22 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
വയനാട്
വയനാട് ജില്ലയില്‍ ആകെ 7906 പേര്‍ നിരീക്ഷണത്തിലാണ്. 7894 പേര്‍ വീടുകളിലും 12 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കണ്ണൂര്‍
കണ്ണൂര്‍ ജില്ലയില്‍ ആകെ 10904 പേര്‍ നിരീക്ഷണത്തിലാണ്. 10812 പേര്‍ വീടുകളിലും 92 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കാസര്‍ഗോഡ്
കാസര്‍ഗോഡ് ജില്ലയില്‍ ആകെ 7437 പേര്‍ നിരീക്ഷണത്തിലാണ്. 7303 പേര്‍ വീടുകളിലും 134 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here