Advertisement

അമേരിക്കൻ കൺട്രി സിംഗർ കാലി ഷോറിന് കൊവിഡ്

March 31, 2020
1 minute Read

അമേരിക്കയിലെ കൺട്രി സിംഗർ കാലി ഷോറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഗായിക തന്നെയാണ് പരിശോധനാ ഫലം പുറത്തുവിട്ടത്. ട്വിറ്ററിലാണ് പ്രതികരണം. മൂന്നാഴ്ചത്തെ നിരീക്ഷണത്തിലാണ്. നിയന്ത്രണം പാലിക്കും. സുഖമായിട്ടാണ് ഇരിക്കുന്നത്. എന്നാൽ അസുഖം എത്രമാത്രം അപകടകാരിയാണെന്ന് മനസിലാക്കുന്നു. വൈറസിനെ ജനങ്ങൾ ഗൗരവത്തിലെടുക്കാത്തത് നിരാശപ്പെടുത്തുന്നതാണ്. കാലി ഷോർ ട്വിറ്ററിൽ കുറിച്ചു. 25 വയസുകാരിയാണ് കാലി ഷോർ. ടോം ഹാങ്ക്‌സ്, ഭാര്യ റിതാ വിൽസൺ, ഇഡ്രിക് ആൽബാ തുടങ്ങിയ സെലിബ്രിറ്റികൾ തങ്ങൾക്ക് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ടോം ഹാങ്ക്‌സും ഭാര്യയും രോഗമുക്തി നേടി. കൺട്രി സിംഗറായ ജോ ഡിഫി (61) കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചു.

 

kalie shorr, covid. coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top