കാസർഗോട്ടെ പെരിയ കേന്ദ്ര സർവകലാശാലയിൽ കൊവിഡ് സാമ്പിളുകൾ പരിശോധിക്കാം

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത കാസർഗോഡ് ജില്ലയിൽ സാമ്പിൾ പരിശോധനയ്ക്ക് അനുമതി. ഐസിഎംആർ ആണ് അനുമതി നൽകി. ഐസിഎംആർ നിർദേശിക്കുന്ന കിറ്റ് എത്തിയാലുടൻ സാമ്പിളുകൾ പരിശോധിച്ച് തുടങ്ങാം.
പെരിയ കേന്ദ്ര സർവകലാശാലയിലെ വൈറോളജി ലാബിലാകും സാമ്പിളുകൾ പരിശോധിക്കുക. ഇന്നലെ രാത്രിയോടുകൂടി ലാബിന്റെ ക്വാളിറ്റി ചെക്ക് പൂർത്തീകരിച്ചു. ഇതിന് പിന്നാലെയാണ് ഐസിഎംആർ അനുമതി നൽകുന്നത്. ഇതോടെ കൂടുതൽ പരിശോധനാഫലങ്ങൾ പെട്ടെന്ന് ലഭിക്കാൻ ഇത് സഹായകമാകും. 24 മണിക്കൂറിൽ 150 ഓളം സാമ്പിളുകൾ ഇവിടെ പരിശോധിക്കാൻ സാധിക്കും.
അതേസമയം, 428 പേരുടെ പരിശോധനാ ഫലങ്ങളാണ് വരാനുള്ളത്. കാസർഗോഡ് കൂടുതൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇവിടെ തന്നെ സാമ്പിളുകൾ പരിശോധിച്ച് ഫലം വരുന്നത് രോഗ നിർണയവും ചികിത്സയും വേഗത്തിലാക്കും.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here