Advertisement

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തിയതി നീട്ടി

March 31, 2020
3 minutes Read

കൊവിഡ് 19 പശ്ചാത്തലത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് വിവിധ പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തിയതി നീട്ടിയതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. പുതുക്കിയ തിയതികള്‍ താഴെ പറയും പ്രകാരമാണ്.

1. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് (എന്‍സിഎച്ച്എം) : ജെഇഇ 2020: (30-04-2020 വരെ).

2. ഇന്ദിരാഗാന്ധി നാഷണ്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി(ഇഗ്നോ): പിഎച്ച്ഡി അഡ്മിഷന്‍ ടെസ്റ്റ് 2020, ഓപ്പണ്‍ മാറ്റ് എംബിഎ ( 30-04-2020 വരെ).

3.ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) 2020: (30-04-2020വരെ).

4.ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് പരീക്ഷ(ജെഎന്‍ യുഇഇ) : (30-04-2020 വരെ).

5.യുജിസി നെറ്റ് ADD ദേശീയ യോഗ്യതാ പരീക്ഷ -യുജിസി നെറ്റ് ജൂണ്‍ 2020: (16-05-2020 വരെ).

6.സിഎസ്ഐ നെറ്റ് ADD ആര്‍ ദേശീയ യോഗ്യതാ പരീക്ഷ-സിഎസ്ഐആര്‍ നെറ്റ് ജൂണ്‍ 2020: (15-05-2020 വരെ).

7. ഓള്‍ ഇന്ത്യ ആയുഷ് ബിരുദാനന്തര പ്രവേശന പരീക്ഷ -2020: (31-05-2020 വരെ).

ഈ പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാഫോറം പുതുക്കിയ അവസാന തിയതിയില്‍ വൈകിട്ട് നാലു വരെയും ഫീസ് രാത്രി 11.50 വരെയും സ്വീകരിക്കുന്നതാണ്. ഫീസുകള്‍ ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ, പേടിഎം തുടങ്ങിയ സംവിധാനങ്ങള്‍ വഴി അടയ്ക്കാം.

അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള പുതുക്കിയ തിയതികളും പരീക്ഷ തിയതികളും അതത് പരീക്ഷകളുടെ വെബ്സൈറ്റിലും www.nta.ac.in യിലും 2020 ഏപ്രില്‍ 15 നു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ലഭ്യമാക്കും. പരീക്ഷ മാറ്റം സംബന്ധിച്ച പുതിയ വിവരങ്ങള്‍ക്ക് നിര്‍ദിഷ്ട പരീക്ഷ വെബ്സൈറ്റുകളും www.nta.ac.in ഉം സന്ദര്‍ശിക്കണം എന്നും എന്‍ടിഎ വ്യക്തമാക്കി.

Story Highlights: coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top