Advertisement

കൊവിഡ്-19 പ്രതിരോധ നടപടികളുടെ ഏകോപന ചുമതല ഡോ.വിശ്വാസ് മേത്തയ്ക്ക്

March 31, 2020
1 minute Read

സംസ്ഥാനത്തെ കോവിഡ്-19 പ്രതിരോധ നടപടികളുടെ മൊത്തത്തിലുള്ള ഏകോപന ചുമതല ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക് നൽകി ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവായി.

2005 ലെ ദുരന്ത നിവാരണ ആക്ടിലെ സെക്ഷൻ 24 പ്രകാരമാണ് ഇ,ൗ ചുമതല നൽകിയിരിക്കുന്നത്. കൊവിഡ്-19 സംബന്ധിച്ച പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ സെക്രട്ടറിമാരെയും വകുപ്പ് മേധാവികളെയും ഏകോപിപ്പിക്കുകയും സമയാസമയങ്ങളിൽ ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും. ഇക്കാര്യങ്ങളിൽ തുറമുഖ സെക്രട്ടറി സഞ്ജയ് എം. കൗൾ ഡോ. വിശ്വാസ് മേത്തയെ സഹായിക്കും.

കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഡോ: വിശ്വാസ് മേത്ത ദൈനംദിനപ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യുകയും വേണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top